ഒന്നുമില്ല, നാമൊക്കെയും അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന ചില വസ്തുതകള്‍. മീഡിയ നമ്മില്‍ അടിച്ചേല്‍പ്പിച്ച ചില ധാരണകള്‍. അവ തിരുത്താന്‍ സമയമായി. സത്യമെന്ന് മീഡിയ നമ്മോടു പറഞ്ഞതും നാം കൊണ്ട് നടന്നതുമായ ചില സംഭവങ്ങള്‍, അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതിയവര്‍, അതങ്ങനെതന്നെയാവണം എന്ന നമ്മുടെ നിര്‍ബന്ധത്താല്‍ മുള്‍മുനയില്‍ നില്‍ക്കേണ്ടിവന്ന ഒരു സമുദായം- ഇതെല്ലാം നമുക്കെങ്ങനെ മറക്കാനാകും? നാം ഇനിയെങ്കിലും സത്യം സധീരം വിളിച്ചു പറയേണ്ട സമയമായി.
ഇതാണ് സത്യമെന്ന് വിളിച്ചുപറഞ്ഞ ചില മാധ്യമങ്ങളെയും നാം തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്തി, രാജ്യ ദ്രോഹികളാക്കി. ഇപ്പോഴിതാ, കുറ്റവാളികള്‍ തന്നെ വിളിച്ചു പറയുന്നു തങ്ങളാണ് തെറ്റുകാരെന്ന്, രാജ്യ സ്നേഹത്തെപ്പറ്റിയും ദേശ ദ്രോഹികളായ സമുദായത്തെ നശിപ്പിക്കെണ്ടതിനെക്കുറിച്ചും ഘോര ഘോരം ഉദ്ഘോഷിച്ചിരുന്നവരാണ് അതിന്‍റെ പിന്നിലെന്നും. ഇനിയും അവര്‍ രാജ്യസ്നേഹം വിളമ്പുമോ?
എന്തായിരുന്നു നമ്മുടെ അവസ്ഥ? ഒരു സ്ഫോടനമുണ്ടായാല്‍ അതിനുമുന്‍പ് തന്നെ നാം കുറ്റവാളികളെ തീരുമാനിച്ചു കഴിഞ്ഞിരിക്കും. ഒന്നുകില്‍ ഐ.എസ്.ഐ അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അറബിപ്പേരുകള്‍. ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമന്ത് കര്‍ക്കരെയേ നമുക്ക് ഒരു മാനദണ്ഡം ആക്കാം. സ്ഫോടനങ്ങള്‍- കര്‍ക്കരെക്ക് മുന്‍പും ശേഷവും.മുന്‍പ് എന്നും സ്ഫോടനങ്ങള്‍ ആയിരുന്നു. പക്ഷെ അതിനു ശേഷം വിരലിലെണ്ണാവുന്നവ മാത്രം. മുന്പുള്ളതിനെ അപേക്ഷിച്ചു നോക്കിയാല്‍ ഇല്ലെന്നു തന്നെ പറയാം. എന്താണ് ഇതിന്റെയൊക്കെ അര്‍ഥം?
ഈ 'രാജ്യസ്നേഹികളും' ഐ.എസ്.ഐ യും ലെശ്കരുമെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ തന്നെ. ഇവരെല്ലാം പരസ്പര പൂരകങ്ങളും സഹകാരികളുമാണെന്നാണല്ലോ ഇപ്പോഴത്തെ സൂചന. നാം വിഡ്ഢികള്‍. ഇനിയും ഒരു സ്ഫോടനം സംഭവിക്കാതിരിക്കട്ടെ. ദൈവത്തോട് പ്രാര്‍ഥിക്കാം.
No comments:
Post a Comment