അറിയുമോ നിനക്കെന്നെ
നമ്മളൊന്നായിരുന്നു
നിനയ്ക്കാതിരിക്കവേ
കാലം കടന്നുപോയി.
എന്നോ ഒരിക്കല്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഒന്നല്ല നമ്മളൊന്നാകില്ല വീണ്ടും.
ഇന്നൊരു കനലായി
നീയെന്നിലെരിയുമ്പോള്‍
ഹൃദയത്തില്‍ കുളിരായി
നിന്നോര്‍മകള്‍ പെയ്യുന്നു.
പൊന്മകള്‍ക്കവകാശി
പതിയായി വന്നാലും
അമ്മ തന്‍ സ്നേഹത്തിന്ന-
റുതിയുണ്ടാകുമോ.
മാതൃത്വമാര്‍ക്കാണ്, എനിക്കോ നിനക്കോ
നഷ്ടബോധത്തിലെന്‍ മനമുരുകീടുമ്പോള്‍.
ഇത്രമേല്‍ ഞാന്‍ നിന്നെ
സ്നേഹിച്ചുവെന്നാലും
അക്കാലമിനിയും
പുനര്‍ജനിച്ചീടുമോ.
ഇല്ല, നിനക്കൊരിടവുമെന്‍ മനതാരില്‍
ചാങ്ങാതികളിവര്‍ എനിക്കില്ലായിരുന്നെങ്കില്‍...
No comments:
Post a Comment