മുല്ലപ്പെരിയാര്‍ വിഷയം നമ്മുടെ ദേശീയത പ്രകടിപ്പിക്കാന്‍ നല്ലൊരു അവസരമാണ്. കേരളത്തിന്റെ മക്കള്‍ തങ്ങളുടെ ദേശത്തോട് കൂറുള്ളവരാണെങ്കില്‍ തമിഴ്നാടിനെ എതിര്‍ക്കട്ടെ. തമിഴ്നാടിന്റെ മക്കള്‍ തങ്ങളുടെ ദേശത്തോട് കൂറുള്ളവരാണെങ്കില്‍ കേരളത്തെ എതിര്‍ക്കട്ടെ.
ങ്ഹാ... എന്താ പറഞ്ഞേ, നമ്മള്‍ ഇന്ത്യക്കാരോ? അതൊക്കെ പിന്നെ. നമ്മള്‍ മനുഷ്യരാണ്, ഇന്ത്യക്കാരാണ് എന്നതിനെക്കാളൊക്കെ ഉപരിയായി ഇപ്പോള്‍ ദേശസ്നേഹം ഉള്ളവരാണെങ്കില്‍ തമിഴര്‍ തമിഴ് നിലപാടിനെ പിന്തുണച്ചേ പറ്റൂ. കേരള നിലപാടിനെ അംഗീകരിക്കുന്ന തമിഴരെ, നിങ്ങള്‍ ദേശദ്രോഹികളാകും, സൂക്ഷിച്ചോ. അതുപോലെ തമിഴ്നാടിനു വെള്ളം കൊടുക്കണമെന്ന് പറയുന്ന മലയാളികളെ, നിങ്ങള്‍ കേരളീയരെന്നു ഞങ്ങള്‍ എങ്ങനെ അംഗീകരിക്കും? നിങ്ങള്‍ ദേശദ്രോഹികളാണ്.
എന്നിട്ട് നമുക്ക് പരസ്പരം യുദ്ധമാകാം. ഇനി നമ്മള്‍ കേരളീയര്‍ എ.പി.ജെ അബ്ദുല്‍ കലാമിനെക്കുറിച്ചു പുകഴ്ത്തിപ്പറയരുത്. കാരണം, അയാള്‍ തമിഴനാണ്. ക്രിക്കറ്റ് കളിക്കാരില്‍ ശ്രീശാന്തിനെ വെറുക്കുകയും അബദ്ധത്തിലെങ്ങാനും ആര്‍. ആശ്വിനെ ഇഷ്ടപ്പെടുകയും ചെയ്‌താല്‍ അതില്‍പ്പരം തെറ്റ് വേറെയുണ്ടോ? നിന്നെ പിന്നെ തമിഴാ എന്ന് ഞങ്ങള്‍ വിളിക്കും. തമിഴരുടെ ബന്ധുക്കള്‍ എവിടെയെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ആ സ്ഥലത്തെ തമിഴ്മുക്ക് എന്ന് വിളിച്ചു ഞങ്ങള്‍ അവഹേളിക്കും. നാം തമിഴരെ പരിഹസിച്ചുകൊണ്ടെയിരിക്കും.
hmmm... പറഞ്ഞിട്ട് എന്‍റെ നാവു പുളിക്കുന്നു.
ഇതാണോ ദേശീയത? എന്താണ് ദേശീയത, ദേശസ്നേഹം? മനുഷ്യത്വത്തിനുപരി, ശരി-തെറ്റുകള്‍ക്കുപരി ഒരു ദേശീയതയുണ്ടോ?
Thursday, November 24, 2011
Tuesday, November 1, 2011
പരസ്യമാക്കുന്ന രഹസ്യങ്ങള്‍
ഈയിടെയായി കാണുന്ന വാര്‍ത്തകള്‍, അദ്ഭുതം തന്നെ. "ഒളിച്ചോടിയ കാമുകീ കാമുകന്മാരെ പിടികൂടി, കാമുകനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു." "സ്ത്രീ പീഡനം: യുവാവ് അറസ്റ്റില്‍, മൂന്നു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നു." "ലോഡ്ജില്‍ അനാശാസ്യം: യുവാവിനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു."
എന്താണ് ഈ സ്ത്രീ പീഡനം? എന്താണ് അനാശാസ്യം? ഇതൊന്നുമറിയാത്തവരാണോ നമ്മുടെ നീതിപാലകര്‍? ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ഒരുമിച്ചു ജീവിച്ചാല്‍, ബന്ധപ്പെട്ടാല്‍, ഒളിച്ചോടിയാല്‍ അതെങ്ങനെ സ്ത്രീ പീഡനമാകും? ശിക്ഷിക്കുമ്പോള്‍ ഒരാളെമാത്രം എങ്ങനെ ശിക്ഷിക്കും? തെറ്റ് ചെയ്യുന്ന പുരുഷന്റെ മാത്രം പേര് പുറത്തുപറഞ്ഞാല്‍ മതിയോ? അതെ 'അവകാശം' സ്ത്രീക്കും വേണ്ടേ? ഇരയുടെ കാര്യത്തില്‍ മാത്രമാണ് പേര് വെളിപ്പെടുത്താതിരിക്കെണ്ടത്. ഇവിടെ ഇരയല്ലല്ലോ.
പിന്നെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പെരുകുന്ന പീഡന വാര്‍ത്തകള്‍. എന്തുകൊണ്ടാകാം ഈ വര്‍ധന? സമൂഹത്തിന്റെ സാംസ്കാരികാവബോധം കുറയുന്നത് ഒരു കാരണമാണ്. ഈ സ്ത്രീകളുടെ വസ്ത്രത്തിന്റെ വലിപ്പത്തില്‍ വന്ന കുറവും ഒരു കാരണമല്ലേ? മറയ്ക്കുന്നതിനു പകരം തുറന്നിടലാണല്ലോ ഇപ്പോള്‍ ഫാഷന്‍. യുവാക്കള്‍ പാന്റ്സ് താഴ്ത്തി ധരിച്ച് അടിവസ്ത്രം കാണിക്കുന്നതിനെതിരെ പോലിസ് നടപടിയെടുക്കുന്നു എന്ന് കേട്ടു. പക്ഷെ ഒരിടത്തും യുവതികള്‍ ശരീരമോ അടിവസ്ത്രമോ കാട്ടുന്നതിനെതിരെ നടപടിയെടുത്തതായി അറിവില്ല. നമ്മുടെ നാട്ടില്‍ തന്നെ വെറുതെ ഒന്ന് നോക്കൂ, എത്ര കാഴ്ചകള്‍ കാണാം. സിനിമയിലും പരസ്യങ്ങളിലും പുരുഷന്മാര്‍ പൂര്‍ണ്ണവസ്ത്ര ധാരികളാകുമ്പോള്‍ സ്ത്രീകളുടെ വേഷം എന്താണ്? (വെറുതെ സന്തോഷ് പണ്ഡിറ്റിനെ മാത്രം പറയേണ്ടതില്ല).അല്ല, കൂടുതലും ആണുങ്ങളാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ഈ യുവതികളുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതുപോലും ആണുങ്ങളാകും. അപ്പോള്‍ ഇങ്ങനെയൊക്കെയല്ലേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇങ്ങനെ അല്‍പ വസ്ത്രധാരികളായി നടക്കുന്ന സ്ത്രീകളുള്ള ലോകത്ത് പീഡനം വര്‍ധിക്കാതിരിക്കുന്നതെങ്ങനെ? സാരി പോലും നന്നായി ധരിച്ചില്ലെങ്കില്‍ വൃത്തികെട് തന്നെ. ഉള്ളിലുള്ളത് കാണാന്‍ കഴിയുന്ന വസ്ത്രമാണെങ്കില്‍ ഇവര്‍ പിന്നെ ഇതൊക്കെ ഇത്ര കഷ്ടപ്പെട്ട് ധരിക്കുന്നതെന്തിനാണ്?
പുരുഷന്മാര്‍ ശരീര പ്രദര്‍ശനം നടത്തുന്നതിനേക്കാള്‍ ആപല്‍ക്കരമാണ് സ്ത്രീകളുടെ പ്രദര്‍ശനം. സ്ത്രീപീടനമാണ് പ്രശ്നം, അല്ലാതെ പുരുഷന്മാര്‍ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നു? പണ്ട് ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. പൂവാലന്മാരെ പിടിക്കാനായി ഒരു പോലിസ് സ്ത്രീ വേഷം ധരിച്ചു സ്ത്രീ ചെഷ്ടകളുമായി ബസ് സ്റ്റോപ്പില്‍ കാത്തുനിന്നതും പൂവാലന്മാരെ പിടിച്ചതും. പ്രലോഭനങ്ങളില്‍ വീഴാത്തവര്‍ അപൂര്‍വ്വം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല തെറ്റ്, അത് കൊടുക്കുന്നതും തെറ്റാണ്. കൊച്ചു കുട്ടികള്‍ മുതലുള്ളവരുടെ കാര്യത്തില്‍ മാതാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും അച്ഛന്മാര്‍ കൂടി പീടകരാകുമ്പോള്‍. അതിനു കൂട്ട് നില്‍ക്കുന്ന അമ്മമാര്‍ ഇവിടെ ഒരു ചര്‍ച്ചയും അര്‍ഹിക്കുന്നില്ല.
ഇന്ന് രാവിലെ (31.10.2011, തിങ്കള്‍) ആലപ്പുഴ നിന്നും ചെങ്ങന്നൂരിലെക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ തിരുവല്ലയ്ക്കു വരവേ ബസ്സില്‍ കണ്ട ഒരു ചെറിയ സംഭവം. കണ്ടക്ടര്‍ മുമ്പില്‍ സ്ത്രീകളുടെ ഭാഗത്ത് ടിക്കറ്റ് കൊടുത്ത ശേഷം പിറകിലേക്ക് വരുമ്പോള്‍ ഒരു സ്ത്രീ കുറുകെ നില്കുന്നു. അവര്‍ക്ക് വലതുഭാഗത്തെക്ക് മാറാന്‍ ഇടമുണ്ടായിട്ടും ഒരു ഭാവഭെദവുമില്ലാതെ മാര്‍ഗതടസ്സമായി നില്‍ക്കുകയാണ്. കുറച്ചു സമയത്തെ കബടികളിക്ക് ശേഷം വലത്തെക്കുതന്നെ അപ്രിയത്തോടെ ഒതുങ്ങി. കണ്ടക്ടര്‍ പോയശേഷം വീണ്ടും തഥൈവ. കാറ്റില്‍ അവരുടെ സാരിത്തലപ്പ് താനേ വഴിമാറി. വിശാലമായ വയറും പുറവും പൊതുദര്‍ശനത്തിനായി വെച്ച് അവര്‍ യാത്രയിലാണ്. ചമ്പക്കുളം എത്താനായപ്പോഴാണ് മഹത്തായ ആ കാഴ്ച കണ്ടത്. അടുത്തിരുന്ന, ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്തിരുന്ന യുവതി ആ സ്ത്രീയുടെ സാരിത്തലപ്പ് നേരെ പിടിച്ചു വെക്കുന്നു. എന്നിട്ടും അവര്‍ക്ക് യാതൊരു അനക്കവുമില്ലെന്നുള്ളത് വേറെ കാര്യം.
പ്രലോഭനങ്ങളുമായി സ്ത്രീ ജനങ്ങള്‍ പരക്കം പായുമ്പോള്‍ പുരുഷന്മാരെ മാത്രം കുറ്റം പറയണോ?
Subscribe to:
Comments (Atom)